സ്പീഡ് ബ്രേക്കർ സ്ഥാപിക്കാൻ നിവേദനം നൽകി.
പിറവം : മുളന്തുരുത്തി ചേങ്ങലപാടം റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിച്ചു ഗതാഗതത്തിന് തുറന്നു കൊടുക്കുന്ന സാഹചര്യത്തിൽ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ വട്ടുകുന്ന് ജംഗ്ഷനിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നു ആവശ്യപ്പെട്ട് വട്ടുകുന്ന് സാംസ്ക്കാരിക കൂട്ടായ്മ്മ അനൂപ് ജേക്കബ് എം.എൽ.എ. ക്ക് നിവേദനം നൽകി. ഇവിടെ ഇരുവശത്തുമായി 2 സ്പീഡ് ബ്രേക്കർ സ്ഥാപിച്ചാൽ വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാനും അപകടങ്ങൾ ഒഴിവാക്കാനും സാധിക്കും. ജംഗ്ഷനിൽ സീബ്രാ ക്രോസിങ് സംവിധാനം ഏർപ്പെടുത്തണമെന്നും ,പുതിയ പാലത്തിനു സമീപം റോഡിൻറെ അരികിൽ പൊളിച്ചിട്ടിരിക്കുന്ന കരിങ്കല്ലുകൾ ഉപയോഗിച്ചു റോഡിൻറെ വശങ്ങൾ ബലപ്പെടുത്തണമെന്നും , കാന വൃത്തിയാക്കി റോഡിലെ വെള്ളക്കെട്ട് തടയാൻ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിവേദനത്തിൽ ആവശ്യപെട്ടിട്ടുണ്ട് .