കാരമല സ്വദേശിക്ക് പോക്സോ നിയമപ്രകാരം 17 വർഷം കഠിന തടവ്.
കൂത്താട്ടുകുളം : കാരമല സ്വദേശിക്ക് പോക്സോ നിയമപ്രകാരം 17 വർഷം കഠിന തടവ്. 12 വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 17 വർഷം കഠിന തടവും 60000 രൂപ പിഴയും ശിക്ഷ വിധിച്ചു. കൂത്താട്ടുകുളം കാരമല തൈപ്പറമ്പിൽ കെ.ആർ. റെമിലി 45 നെ ആണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്‌ജി ജി.മഹേഷ് ശിക്ഷിച്ചത്. പിഴ തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നൽകാനും ഉത്തരവിലുണ്ട്. 2020 ഡിസംബർ 11 മുതൽ മൂന്ന് തവണ ഇയാൾ പെൺകുട്ടിയെ ഇരയാക്കി.
സംഭവം വീട്ടുകാർ അറിഞ്ഞെങ്കിലും പൊലീസിൽ പരാതി നൽകാൻ മടിച്ചു. ഇതിനിടെ കുത്താട്ടുകുളം പൊലീസ് സ്‌റ്റേഷനിൽ ഇതു സംബന്ധിച്ച് അജ്‌ഞാത കത്ത് ലഭിച്ചതിനെ തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിലാണു റെമിൽ പിടിയിലായത്.
കൂത്താട്ടുകുളം സ്റ്റേഷനിലെ എസ് ഐമാരായ ശാന്തി കെ. ബാബു, എസ്. ഷീല എന്നിവർ ചേർന്നാണ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പി.ആർ.ജമുന ഹാജരായി.
ഫോട്ടോ :