കാക്കൂർ സെന്റ് ജോസഫ് തീർത്ഥാടന പള്ളിയിൽ വച്ച് ഇലഞ്ഞി മേഖലാ മാതൃവേദിയുടെ സംഗമവും സെമിനാറും നടന്നു.
തിരുമാറാടി : കാക്കൂർ സെന്റ് ജോസഫ് തീർത്ഥാടന പള്ളിയിൽ വച്ച് ഇലഞ്ഞി മേഖലാ മാതൃവേദിയുടെ സംഗമവും സെമിനാറും നടന്നു.
സംഗമം കാക്കൂർ സെൻ്റ് ജോസഫ് തീർത്ഥാടന പള്ളി വികാരി ഫാ.അബ്രാഹം കുളമാക്കൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻ്റ് മേഴ്സി മാണി അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ ആൻസി ചെന്നേകുടി എസ്എബിഎസ് സെമിനാർ നയിച്ചു.
മേഖലാ സെക്രട്ടറി റാണി ജോസഫ്, യൂണിറ്റ് ഭാരവാഹികളായ ലൂസി ജോസഫ്, മിനി ബെന്നി, മെജോമോൾ ജോബി, ലിസ്സി ജോസഫ്, ജെൻസി ജോസ്, ജിജ ജിബി, യൂണിറ്റ് പ്രസിഡൻ്റ് സോഫി കുര്യാക്കോസ് എന്നിവർ സംസാരിച്ചു. ഇലഞ്ഞി മേഖലയിലെ വിവിധ പള്ളികളിൽ നിന്നായി നൂറുകണക്കിന് അമ്മമാർ യോഗത്തിൽ സംബന്ധിച്ചു. കൈക്കാരൻമാരായ ബിജു കുര്യക്കോസ് തറമഠം, ടോജോ ജോസ് എളംബ്ലാശ്ശേരിൽ എന്നിവർ നേതൃത്വം നൽകി.