യുഡിഎഫ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണത്തൂരിൽ ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു
തിരുമാറാടി : പഞ്ചായത്തിൽ മണ്ണത്തൂർ ഈറ്റാപ്പിള്ളിയിൽ നിയമവിരുദ്ധമായി പാറമടകൾക്ക് അനുമതി നൽകിയ പഞ്ചായത്ത് സെക്രട്ടറിയുടെയും പഞ്ചായത്ത് ഭരണസമിതിയുടെയും തെറ്റായ നടപടിയിൽ പ്രതിഷേധിച്ച് യുഡിഎഫ് തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണത്തൂരിൽ ബഹുജന പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. അഡ്വ. അനൂപ് ജേക്കബ് എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ചെയർമാൻ ജോൺസൺ കെ വർഗീസ് അധ്യക്ഷത വഹിച്ചു. എഐസിസി അംഗം അഡ്വ ജയ്സൺ ജോസഫ്, കെപിസിസി സെക്രട്ടറി
ആശാ സനിൽ, തിരുമാറാടി പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ അനിതാ ബേബി, കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സൈബു മടക്കാലിൽ ,
സാജു മടക്കാലിൽ, ബ്ലോക്ക് മെമ്പർ ലളിത വിജയൻ, എംസി തോമസ് , ജോഷി കെ.പോൾ , ബെന്നി പൈലി , സിബി ജോസഫ്, സാജു കെ.പോൾ , അനിൽ മാറന്മല, ടി.പി.ജോൺ, ബാബു ചെറൂപ്പിൽ, വി.ഒ.മത്തച്ചൻ, സുനിൽ കള്ളാട്ടുകുഴി, ശശി പുന്നക്കൊമ്പിൽ, ബിജു തറമഠം, ജോയ് പടിഞ്ഞാറേടത്ത്, ബിബിൻ മണ്ണത്തൂർ പഞ്ചായത്ത് അംഗങ്ങളായ നെവിൻ ജോർജ്, സുനി ജോൺസൺ, ആതിര സുമേഷ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : തിരുമാറാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണത്തൂരിൽ നടന്ന ബഹുജന പ്രതിഷേധ സദസ്സ് അഡ്വ. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു.