ആരോഗ്യ സെമിനാർ നടത്തി
പിറവം : ഊരമന സുസ്ഥിരവികസനസമിതിയുടെ ആഭിമുഖ്യത്തിൽ 164 മത് ആരോഗ്യസെമിനാർ നടത്തി. മേൽമനയിൽ നടന്ന സെമിനാർ ഡോ. ജസ്റ്റിസ് കെ. നാരായണകുറുപ്പ് ഉദ്ഘാടനം ചെയ്തു. കെ. എം. ജോർജ് അധ്യക്ഷൻ ആയ സമ്മേളനത്തിൽ മെഡിലാബ് ഡയറക്ടർ ഡോ. ടി. എ.. വർക്കി ആധുനികചികിത്സയിൽ ലാബ്ടെസ്റ്റുകളുടെ പ്രസക്തിയെക്കുറിച്ചെ പ്രഭാഷണം നടത്തി. ഡോ. പി. ഒ. എബ്രഹാം, ഡോ. ബേബി ജേക്കബ് മേലേടം തുടങ്ങിയവർ പ്രസംഗിച്ചു..