Back To Top

January 2, 2024

സൗജന്യ മെഡിക്കൽ മെഗാ ക്യാമ്പ് നടത്തി.

 

പിറവം: വിശുദ്ധ ദനഹാ പെരുന്നാളിനോടനുബന്ധിച്ച് സെൻ്റ് മേരീസ് ഓർത്തോഡക്സ് സിറിയൻ കത്തീഡ്രൽ (പിറവം വലിയപള്ളി) ആഭിമുഖ്യത്തിൽ ജെ.എം.പി മെഡിക്കൽ സെൻ്ററിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി .അനൂപ് ജേക്കബ് എം.എൽ എ ഉദ്ഘാടനം ചെയ്തു .വികാരി ഫാ.സ്കറിയ വട്ടക്കാട്ടിൽ അധ്യക്ഷത വഹിച്ചു ,മുനിസിപ്പൽ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് ,.

ഫാ .ഏലിയാസ് ചെറുകാട്ട് , കെ.പി.സലിം ,കെ.വി.മാത്യു കാരിത്തടത്തിൽ ,ഏ.ജെ ജയിംസ് ,ബാബു മങ്കിടിയിൽ ,ബാബു പുറത്തിക്കാട്ടിൽ ,ജെബി കാരിത്തടത്തിൽ ,ജോയി.ടി.ടി ,രാജു പാണാലിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു .ക്യാമ്പിൽ അഞ്ഞൂറോളം രോഗികൾക്ക് സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു .

Prev Post

അഗ്രോപാർക്കിൽ സൗജന്യ നാനോ മൈക്രോ മെഷീനറി എക്സ്പോ ആരംഭിച്ചു

Next Post

വയോധികയ്ക്ക് വീടിനു പുറത്തിറങ്ങാൻ കമ്പിവേലി ചാടിണ്ട അവസ്ഥയാണ്.

post-bars