Back To Top

September 1, 2024

റോഡിന് കുറുകെ വീണ മരത്തിൽ ഓട്ടോറിക്ഷ ഇടിച്ച് മത്സ്യ വ്യാപാരി മരിച്ചു

കൂത്താട്ടുകുളം : റോഡിന് കുറുകെ വീണ മരത്തിൽ ഓട്ടോറിക്ഷ ഇടിച്ച് മത്സ്യ വ്യാപാരി മരിച്ചു. പുതുവേലി – കാഞ്ഞിരമല റോഡിൽ ഉണ്ടായ അപകടത്തിൽ ചുവന്നമണ്ണ് വള്ളിക്കാട്ടിൽ ബിജു ജോസ് (42) ആണ് മരിച്ചത്. ഇന്നലെ പുലർച്ചെ ഒരുമണിയോടുകൂടി ആയിരുന്നു അപകടം. കോട്ടയത്ത് താമസിക്കുന്ന ബിജു പതിവുപോലെ കച്ചവടത്തിനായി

മീൻ എടുക്കുന്നതിനായി മാർക്കറ്റിലേക്ക് പോകുന്നതിനിടെ റോഡിന് കുറുകെ കടപുഴകി

വീണു കിടന്നിരുന്ന ആഞ്ഞിലി മരത്തിൽ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.

 

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകരുകയും ബിജുവിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ബിജുവിനെ ദേവമാതാ ആശുപത്രിയിൽ എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ചുവന്ന മണ്ണിലേക്ക് കൊണ്ടുപോകും. സംസ്കാരം ഇന്ന് സഹോദരനായ

വള്ളിക്കാട്ടിൽ വർഗ്ഗീസിന്റെ വീട്ടിൽ വച്ച് നടക്കും. ഭാര്യ : ബ്ലെസ്സി,

ജെഫ്രിൻ, ജസ്റ്റീന, ജെസ്സിയ എന്നിവരാണ് മക്കൾ.

 

 

മരം കടപുഴകി വീണതിനെ തുടർന്ന് സമീപത്തെ ഇലക്ട്രിക് പോസ്റ്റുകൾ തകർന്നതിനാൽ ആംബുലൻസിന് കടന്ന് ചെല്ലാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. കൂത്താട്ടുകുളം ഫയർ ആൻഡ് റെസ്ക്യൂ സേന എത്തിയാണ് മരക്കൊമ്പുകളും പോസ്റ്റും നീക്കം ചെയ്ത് ആംബുലൻസിന് വഴിയൊരുക്കിയത്. കൂത്താട്ടുകുളം നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ രണ്ട് മണിക്കൂറോളം സമയം ചെലവഴിച്ചാണ് ഗതാഗതം പുനസ്ഥാപിച്ചത്.

 

ഫോട്ടോ :

Prev Post

പാറയിൽ പി. ജെ മത്തായി (71) നിര്യാതനായി.

Next Post

കൂത്താട്ടുകുളം –  പാലാ റോഡിന്റെ തകരാർ കണ്ടെത്തുന്നതിനായുള്ള പരിശോധന രണ്ടാം ദിവസവും നടന്നു.

post-bars