ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ അഗ്നിശമന സേന വാരാചരണത്തോട് അനുബന്ധിച്ച് വാഹനങ്ങളുടെയും ജീവൻ രക്ഷ ഉപകരണങ്ങളുടെയും പ്രദർശനം നടന്നു
കൂത്താട്ടുകുളം : ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ അഗ്നിശമന സേന വാരാചരണത്തോട് അനുബന്ധിച്ച് വാഹനങ്ങളുടെയും ജീവൻ രക്ഷ ഉപകരണങ്ങളുടെയും പ്രദർശനം നടന്നു. പ്രദർശനം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.ഉപകരണങ്ങളുടെ പ്രദർശനം കാണുവാനും മനസ്സിലാക്കുവാനും നിരവധി ആളുകളാണ് നിലയത്തിൽ എത്തിയത്. ഓരോ ഉപകരണങ്ങളുടെയും പ്രവർത്തന രീതികൾ ഉദ്യോഗസ്ഥർ പൊതുജനങ്ങൾക്കായി വിശദീകരിച്ചു. തുടർന്ന് അഗ്നിശമന വാഹനങ്ങളിൽ തീ കെടുത്താൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള അറ്റാച്ച്മെന്റുകളുടെ പ്രവർത്തനരീതിയും പ്രദർശനവും നടന്നു. ഗ്രേഡ് എഎസ് റ്റിഒ ബിജു പി തോമസ്, എസ് എഫ് ആർ ഒ വി.കെ.ജീവൻകുമാർ, ഫയർ ആന്റ് റെസ്ക്കു ഓഫീസർമാരായ
ജിൻസ് മാത്യു, ജിയാജി കെ ബാബു,
പി.എസ്.ശിവപ്രസാദ്, വി.പി.അജേഷ്,
എസ്.ദീപക്, ആർ.എസ്.അജയ്സിങ്,
ടി.എ.ജോസ്, റിയോ പോൾ,
ഹോം ഗാർഡുമാനായ എൻ.സി.സണ്ണി, എ.എൻ.സുധാകരൻ,
പി.പി.എബ്രഹാം, സജിമോൻ സൈമൺ, ജയിംസ് തോമസ്, സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥൻ
ജെസി ജോസഫ് എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ : ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ അഗ്നിശമന സേന വാരാചരണത്തോട് അനുബന്ധിച്ച് നടന്ന വാഹനങ്ങളുടെയും ജീവൻ രക്ഷ ഉപകരണങ്ങളുടെയും പ്രദർശനം അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജെ. രാജേന്ദ്രൻ നായർ ഉദ്ഘാടനം ചെയ്യുന്നു.