ആശാ അങ്കണ വാടി പ്രവർത്തകരുടെ സമരത്തിന് പിൻതുണയുമായി മണീട് കോൺഗ്രസ് പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ സമരം നടത്തി.
പിറവം : ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കുക, അങ്കണവാടി ജീവനക്കാരുടെ വേതന വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെപിസിസി യുടെ നിർദ്ദേശപ്രകാരം മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്കണ വാടി, ആശാ വർക്കർമാരെ പങ്കെടുപ്പിച്ചുകൊണ്ട് മണീട് പഞ്ചായത്ത് ഓഫീസിനു മുൻപിൽ ധർണ്ണ സമരം നടത്തി. സമരം എ.ഐ.സി .സി. അംഗം അഡ്വ. ജെയ്‌സൺ ജോസഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി. എസ് ജോബ് അധ്യക്ഷത വഹിച്ചു. വി ജെ ജോസഫ്, പോൾ വർഗീസ്, എൽദോ പീറ്റർ, പോൾ തോമസ്,ജയ സോമൻ,മോളി തോമസ്, ശോഭ ഏലിയാസ്, ഗ്രേസ് മേരി, രമാദേവി, തുടങ്ങിയവർ പ്രസംഗിച്ചു.
ചിത്രം : ആശാ വർക്കർമാരുടെ സമരത്തിന്പിന്തുണ പ്രഖാപിച്ചു മനീഡിൽ കോൺഗ്രസ്സ് നടത്തിയ ധർണ്ണ സമരം എ.ഐ.സി.സി. അംഗം അഡ്വ. ജെയ്‌സൺ ജോസഫ് ഉദ്‌ഘാടനം ചെയ്യുന്നു.