താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സംഘർഷമുണ്ടാക്കിയ സംഭവത്തില്‍ മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തു.
പിറവം : താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയില്‍ സംഘർഷമുണ്ടാക്കിയ സംഭവത്തില്‍ മൂന്നു യുവാക്കള്‍ക്കെതിരെ കേസെടുത്തു.
മണീട് ഏഴക്കരനാട് സ്വദേശികളായ രേഷ്‌മേഷ്, അർജുൻ, ആഷിക് എന്നിവർക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി ബൈക്കപകടത്തില്‍ പരിക്കേറ്റ് എത്തിയ മൂവർ സംഘം ഡ്യൂട്ടി ഡോക്ടറോട് തട്ടിക്കയറി.
ബഹളം രൂക്ഷമായതോടെ ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ആശുപത്രിയുടെ പ്രവർത്തനം തടസപ്പെടുത്തിയതിന് മൂന്നു പേർക്കെതിരേയും കേസെടുത്തു. പിന്നീട് ഇവരെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടയച്ചു.