പിറവം നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ക്യാൻസർ നിർണയ ക്യാമ്ബ് പിറവം താലൂക്ക് ആശുപത്രിയില്‍ നടന്നു.
പിറവം : നഗരസഭയുടെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി ക്യാൻസർ നിർണയ ക്യാമ്ബ് പിറവം താലൂക്ക് ആശുപത്രിയില്‍ നടന്നു.
പിറവം നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി ചെയർ പേഴ്സണ്‍ ഷൈനി ഏലിയാസ് ഉദ്ഘാടനം നിർവഹിച്ചു. അഡ്വ. ബിമല്‍ ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബാബു പാറയില്‍ , വത്സല വർഗീസ്, തോമസ് മല്ലിപ്പുറം, ഗിരീഷ് കുമാർ, ജോജിമോൻ ചാരുപ്ലാവില്‍, പിറവം ഡോ.
ടി.പി. സിന്ധു തുടങ്ങിയവർ സംസാരിച്ചു. ക്യാമ്ബിന് ഹെല്‍ത്ത് ഇൻസ്പെക്ടർ ഗോപകുമാർ, ജൂനിയർ ഹെല്‍ത്ത് ഇൻസ്പെക്ടർമാരായ പി.എ. മനോജ്, പി.കെ ജിബു, ആശാ പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നല്കി.