മുളന്തുരുത്തിയിൽ കന്നുകുട്ടി വിതരണം നടത്തി.
പിറവം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതി 2024 -25 പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കന്നുകുട്ടി വിതരണത്തിന്റെ ഉദ്ഘാടനം വൈസ് പ്രസിഡന്റ് ജോർജ് മാണി പട്ടച്ചേരിലിന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി നിർവഹിച്ചു. യോഗത്തിൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിനീ ഷാജി, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റീ ചെയർപേഴ്സൺ ലതിക അനിൽ, മെമ്പർമാരായ മധുസൂദനൻ കെ പി, വെറ്റിറിനറി ഡോക്ടർ രഞ്ജിനി എന്നിവർ പങ്കെടുത്തു.
ചിത്രം : മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കന്നുകുട്ടി വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി നിർവഹിക്കുന്നു.