ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി
പിറവം: ഓണക്കൂറിൽ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി.ഓണക്കൂർ പന്തലാനിക്കൽ സജി, രേഖ ദമ്പതികളുടെ മകൻ അർജുനാണ് (12) മരിച്ചത്.തിങ്കളാഴ്ച വൈകിട്ട് 4.40 ടെയാണ് സംഭവം.നാലിന് സ്കൂൾ വിട്ട് കുട്ടി വീട്ടിലെത്തി. ചായ കുടിച്ച് ട്യൂഷനു പോകണം എന്നു പറഞ്ഞ് പിതാവ് സജിയും മാതാവ് രേഖയും ബൈക്കിൽ പിറവത്ത് പോയി. തിരികെയെത്തി മാതാവിനെ വീടിനു സമീപം ഇറക്കിയ ശേഷം പിതാവ് ഓണക്കൂറിലെ കടയിലേക്ക് പോയി.വീട്ടിനുള്ളിലെത്തിയ മാതാവാണ് ജനലിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിൽ കുട്ടിയെ കണ്ടത്. അയൽക്കാരെ വിളിച്ചു കൂട്ടി അർജുനെ പിറവം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.അർജുൻ പിറവം ഫാത്തിമ മാതാ സ്കൂൾ വിദ്യാർത്ഥിയാണ്. സഹോദരൻ ആദിത്യൻ (പ്ലസ് ടു വിദ്യാർത്ഥി ) പിറവം പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംസ്കാരം പിന്നീട്.