56 കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കൂത്താട്ടുകുളം : 56 കാരനെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിമ്പന ചെറിയാംപുറത്ത് സി.കെ.രാജുമോനെ ആണ് ഇന്നലെ ഉച്ചയോടെ അമ്പലംകുന്നിനു സമീപത്തെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് എതിർവശമുള്ള കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രാജുവിനെ രണ്ടു ദിവസങ്ങളായി കാണ്മാനില്ല എന്ന് പരാതി ഭാര്യ ശാന്ത കൂത്താട്ടുകുളം പോലീസിൽ നൽകിയിരുന്നു. ഇതിനിടെയാണ് രണ്ടുദിവസം പഴക്കമുള്ള അജ്ഞാത മൃതദേഹം കുളത്തിൽ കണ്ടെത്തിയത്. തുടർന്ന് ശാന്ത സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. രാജുവിന്റെ വീട്ടിലേക്ക് പോകുമ്പോഴേയുള്ള കുളത്തിൽ കാലുവഴുതി വീണ മരണം സംഭവിച്ചതാകാം എന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ മറ്റ് ദുരൂഹതകൾ ഒന്നുമില്ല എന്ന് പോലീസ് പറഞ്ഞു. രാജു തുണികൾ തേച്ച് നൽകുന്ന ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനിൽക്കും.