ആലപ്പുഴ – മധുര ഹൈവേ യുടെ ഭാഗമായ കൂത്താട്ടുകുളം – ഇലഞ്ഞി – മുത്തോലപുരം റോഡിലെ അപകടകരമായ കുഴികളും കലിങ്കുകളും മൂവാറ്റുപുഴ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി.
ഇലഞ്ഞി : ആലപ്പുഴ – മധുര ഹൈവേ യുടെ ഭാഗമായ കൂത്താട്ടുകുളം – ഇലഞ്ഞി – മുത്തോലപുരം റോഡിലെ അപകടകരമായ കുഴികളും കലിങ്കുകളും മൂവാറ്റുപുഴ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധന നടത്തി.
റോഡിൽ പലയിടങ്ങളിലായി രൂപപ്പെട്ടിരിക്കുന്ന കുഴികൾ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈനുകൾ പൊട്ടിയതിനെ തുടർന്നുണ്ടായതാണെന്നും
വാട്ടർ അതോറിറ്റി അധികൃതരുമായി സംസാരിച്ച് പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചു.
ഇതോടൊപ്പം റോഡിൽ അവശേഷിക്കുന്ന മറ്റ് കുഴികൾ റണ്ണിങ് കോൺട്രാക്ട് വർക്കിനൊപ്പം പൂർത്തിയാകും. നിർമ്മാണം ആരംഭിക്കുന്നത് വരെ മറ്റ് അപകടങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുന്നതിനായി അപകടാവസ്ഥയിൽ തുടരുന്ന കലുങ്കിനു സമീപം അപായ സൂചന അടയാളങ്ങൾ സ്ഥാപിച്ചു.
പരിശോധനയുടെ ഭാഗമായി
മുത്തോലപുരം സെന്റ് പോൾസ് ഹൈസ്കൂൾ സ്കൂൾ, ഗവൺമെന്റ് ആശുപത്രി എന്നിവയ്ക്ക് സമീപം സുരക്ഷിതമായി റോഡ് മുറിച്ചു കിടക്കുന്നതിന് മഴ മാറുന്നതനുസരിച്ച് സീബ്രാ ലൈനുകൾ വരച്ച് നൽകുമെന്ന് ഉറപ്പും ഉദ്യോഗസ്ഥർ നൽകി.
മൂവാറ്റുപുഴ പിഡബ്ല്യുഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ജൂലിയൻ ജോസിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്.
മുത്തോലപുരം പറുദീസ കവലയ്ക്ക് സമീപത്തെ അപകട വളവിനെ സംബന്ധിച് ചീഫ് എൻജിനീയർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. റോഡ് സേഫ്റ്റി സെല്ല് ന്റെ അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടി സ്വീകരിക്കും. മുത്തോലപുരം കവലയിലെയും, ആയുർവേദ ആശുപത്രിക്ക് സമീപത്തെയും നാലു കലിങ്കുകൾ പുനർനിർമ്മിക്കുവാൻ എസ്റ്റിമേറ്റ് തയ്യാറാക്കി എഎസ് ലഭ്യമാക്കുവാനുള്ള നടപടികൾ ചെയ്തുവരുന്നതായി ബ്ലോക്ക് അംഗം ഡോജിൻ ജോൺ പറഞ്ഞു.
ഫോട്ടോ : മുത്തോലപുരം ആയുർവേദ ആശുപത്രിക്ക് സമീപത്തെ തകർന്ന കലുങ്ക് അപായസൂചന അടയാളങ്ങൾ സ്ഥാപിച്ച് സുരക്ഷിതമാക്കിയിരിക്കുന്നു.