ദേശീയ കാരാത്തെ ചാമ്പ്യൻഷിപ്പിൽ ഇലഞ്ഞി സ്വദേശിക്ക് വെള്ളി മെഡൽ.
കൂത്താട്ടുകുളം : ദേശീയ കാരാത്തെ ചാമ്പ്യൻഷിപ്പിൽ ഇലഞ്ഞി സ്വദേശിക്ക് വെള്ളി മെഡൽ.ഓൾ ഇന്ത്യ ഷീറ്റോ-റ്യു കാരത്തെ ദോ ഫെഡറേഷൻ മൈസൂരിൽ നടത്തിയ 27 ആമത് ദേശീയ കാരാത്തെ ചാമ്പ്യൻഷിപ്പിൽ പതിനാറു – പതിനേഴു വയസ്സ് ആൺകുട്ടികളുടെ, കുമിതേ മത്സരത്തിൽ മൈനസ് 68 കിലോഗ്രാമം വിഭാഗത്തിൽ ഇലഞ്ഞി സ്വദേശി ജോയൽ ബി ജോസ് വെള്ളി മെഡൽ കരസ്തമാക്കി.
നവംബർ 27 മുതൽ ഡിസംബർ 2 വരെ സിങ്കപ്പൂരിൽ നടക്കുന്ന ഇന്റർ നാഷണൽ മത്സരത്തിൽ പങ്കെടുക്കുവാനുള്ള യോഗ്യതയും നേടി, ഇലഞ്ഞി ഷീറ്റോ-റ്യു കരാത്തെ – ദോ സെൻഷിൻകായിയുടെ ലയൺഹാർട് അക്കാദമി കോച്ച് മാർക്ക് അന്തോണിയുടെ പരിശീലനത്തിൽ കഴിഞ്ഞ രണ്ടുവർഷമായി പരിശീലനം നടത്തുകയാണ്.
ഇലഞ്ഞി ബ്ലവത്തു ജോസ് ബി ജോസഫിന്റെയും, ലിനെറ്റ് ജോസിന്റെയും മകനായാ ജോയൽ , ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഹയർ സെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
ഫോട്ടോ :