വെട്ടിത്തറ വി. മർത്തമറിയം സൂനോറോ പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളിന് കൊടി കയറി .
പിറവം : സെപ്റ്റംബർ 1 മുതൽ 8 വരെ തിയതികളിൽ നടക്കുന്ന വെട്ടിത്തറ വി. മർത്തമറിയം സൂനോറോ പള്ളിയിൽ എട്ടു നോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചു വികാരി ഫാ. പോൾ പടിഞ്ഞാറെതിൽ കൊടി ഉയർത്തി..1 മുതൽ 7 വരെ തിയതികളിൽ രാവിലെ 6.30 ന് പ്രഭാതപ്രാർത്ഥനയും,7.00 മണിക്ക് വി. കുർബാനയും,6 ആം തിയതി വൈകിട്ട് 7 മണിക്ക് സന്ധ്യനമസ്കാരവും, തുടർന്ന് പ്രസംഗവും നടക്കും. പ്രധാന പെരുന്നാൾ ദിനമായ ഏഴാം തിയതി വൈകിട്ട് നാലു മണിക്ക് വാദ്യമേളങ്ങൾ,7.00 മണിക്ക് സന്ധ്യനമസ്കാരം, ദേശം ചുറ്റി പ്രദക്ഷിണം, നേർച്ചസദ്യ, ആശിർവാദം, കരിമരുന്നുപ്രയോഗം, എട്ടാം തിയതി രാവിലെ 7.00 മണിക്ക് പ്രഭാത പ്രാത്ഥന,8.00 മണിക്ക് വി. മുന്നിന്മേൽ കുർബാന, തുടർന്ന് പരി. ദൈവാലയത്തിൽ സ്ഥാപിച്ചിരിക്കുന്ന മാതാവിന്റെ സൂനോറോ വിശ്വസികൾക്ക് വണങ്ങുന്നതിനായി പുറത്തെടുക്കുന്നു, തുടർന്നു പ്രദക്ഷിണം, നേർച്ചസദ്യ സമാപനം.