പന്തംകുളത്തി പ്രകടനം നടത്തി.
പാലക്കുഴ : ജോസഫ് വാഴയ്ക്കൻ എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പാലക്കുഴിയിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാത്തതിൽ പ്രതിഷേധിച്ച് പാലക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകുളത്തി പ്രകടനം നടത്തി. പാലക്കുഴ സെൻട്രൽ കവലയിൽ കുമരകം കമ്പംമേഡ് ഹൈവേയുടെ ഭാഗമായ ടിപി റോഡും, കൂത്താട്ടുകുളം -മൂവാറ്റുപുഴ ബൈപ്പാസ് റോഡും, ചേരുന്ന നാലും കൂടിയ കവലയാണിത് ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്.
പന്തം കൊളുത്തി പ്രകടനം അഡ്വ. റോയ് ഐസക് ഉദ്ഘാടനം ചെയ്തു. ഗ്രേഷ്യസ് ജേക്കബ് ബേബി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിബി ജോർജ് മുഖ്യപ്രഭാഷണം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു വർഗീസ്, ജയ്മോൻ അബ്രഹാം, സജിത്ത് ശശി, ജയ്സൺ ജോർജ്, ജെയിംസ് അഗസ്റ്റിൻ, പി.എ.രഘു, ഇ.എസ്.മോഹനൻ, തോമസ് കെ. ജോസഫ്, അതുൽ സത്യൻ, എൽദോ ജോൺ, സി.എച്ച്.മത്തായി, ടി.പി. സണ്ണി, എം.വി.ജോബിൻ, ആനന്ദ് സുകുമാരൻ, റോബിൻ സ്കറിയ, ജബോയ് മാർക്കോസ്, ഫ്രാൻസിസ് സേവിയർ, പി.പി.ലിജു, സി.കെ.അഖിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഫോട്ടോ : ഹൈമാസ്റ്റ് ലൈറ്റ് തെളിയാത്തതിൽ പ്രതിഷേധിച്ച് പാലക്കുഴ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പന്തംകുളത്തി പ്രകടനം