ലേഖന മത്സരത്തിൽ വിജയികൾ
പിറവം : ടാറ്റാ കൺസൾട്ടൻസി നടത്തിയ ലേഖന മത്സരത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് സ്കൂളിലെ ശ്രേയസ് വി നായർ, ഡൈലൻ വർഗീസ് റ്റി, ബേസിൽ മനേഷ്. എലിസബത്ത് റോബി, അൽന മരിയ ബിജു, റൈസ ജിനുമോൻ എന്നിവർ വിജയികളായി. ഇവർക്ക് മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിജയികളെ അധ്യാപകരും, പി.ടി.എ. ഭാരവാഹികളും അഭിനന്ദിച്ചു.