സെൻ്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ സ്പോർട് മീറ്റ് നടത്തി.
പിറവം : മുളന്തുരുത്തി, വെട്ടിക്കൽ സെൻ്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിൽ ആനുവൽ സ്പോർട് മീറ്റ് നടത്തി. പുത്തൻ കുരിശ് ഡി വൈ എസ് പി വി.ടി ഷാജൻ സ്പോർട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ പതാക ഉയർത്തി. തുടർന്ന് കുട്ടികൾക്ക് ദീപശിഖ കൈമാറി. സ്കൂൾ ചെയർമാൻ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ആദായി ജേക്കബ് കോർ എപ്പിസ്കോപ്പ മുഖ്യ പ്രഭാഷണം നടത്തി.
അഡ്മിനിസ്ട്രേറ്റർ റെയ്ച്ചൽ ജോസഫ് ,പ്രെഫ. ജോസഫ് മറ്റം, പ്രൻസിപ്പാൾ ജെയ്‌ന പോൾ, ഫാ. രാജു കൊളാപ്പുറത്ത്, അർജുൻ എം എ,
ലിസ സതീഷ് , സ്വാന്തന എസ് തുടങ്ങിയവർ സംസാരിച്ചു.
കുട്ടികളുടെ വിവിധ കായിക പ്രകടനങ്ങൾ നടന്നു. ചടങ്ങിൽ ഡിവൈഎസ്പപിക്ക് സ്കൂളിൻ്റെ ആദരവ് ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത നൽകി.കെ.ജി വിഭാഗം കുട്ടികൾക്കുള്ള സമ്മാന വിതരണം നടന്നു.