കാടു കയറിയ പാതയോരം വെട്ടിത്തെളിച്ചു സഞ്ചാരയോഗ്യമാക്കി.
പിറവം : മുളന്തുരുത്തി ടൗണിലെ പാതയോരം പുല്ലും മറ്റു തൈകളും നിറഞ്ഞു കാടു കയറി സഞ്ചാരയോഗ്യമല്ലാത്ത സാഹചര്യത്തിൽ സിപിഐ മുളന്തുരുത്തി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
കാടുകൾ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി മാറ്റി.
മുളന്തുരുത്തി മാർക്കറ്റ് പരിസരത്തു നിന്നും ആരംഭിച്ച ശുചീകരണം ലോക്കൽ സെക്രട്ടറി കെ എം ജോർജ് ഉദ്ഘാടനം ചെയ്തു. എഐടിയുസി ജില്ലാ ജോയിൻ സെക്രട്ടറി കെ സി മണി, മണ്ഡലം കമ്മിറ്റി മെമ്പർ ഒ എ മണി, മഹിളാ ജില്ലാ കമ്മറ്റി മെമ്പർ ശാന്താമണി, മേഖലാ പ്രസിഡണ്ട് ബിജു മനയിൽ, മുളന്തുരുത്തി മഹിള മേഖല പ്രസിഡന്റ് വത്സല, സെക്രട്ടറി ഡൽസി ജേക്കബ്, മുളന്തുരുത്തി ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ. ബിജു, കെ.കെ. അബു, കെ.’കെ. മോഹനൻ, പി.കെ. രാജൻ എന്നിവർനേതൃത്വം നൽകി.