വനിതകൾക്ക് ടൂവിലറുകൾ വിതരണം ചെയ്തു.
പിറവം: സ്ത്രീ ശാക്തീകരണത്തിനായി സൈൻ സൊസൈറ്റിയും, എൻ.ജി.ഒ.കോൺഫെഡറേഷൻ്റെയും ആഭിമുഖ്യത്തിൽ വനിതകൾക്ക് ഗുണഭോക്ത വിഹിതത്തിൽ നൽകുന്ന ടൂവിലറുകളുടെ 37-ാം ഘട്ട വിതരണ പരിപാടി പിറവം മാം ഓഡിറ്റോറിയത്തിൽ ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡൻ്റും, ദേശീയ നിർവ്വാഹക സമിതിയംഗവുമായ സി.കെ.. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി എറണാകുളം മേഖല വൈസ് പ്രസിഡൻ്റ് എം.എൻ. മധു അദ്ധ്യക്ഷത വഹിച്ചു.
സൈൻ സംസ്ഥാന കോഡിനേറ്റർ സുനിൽ കുമാർ കളമശ്ശേരി ആമുഖപ്രഭാഷണം നടത്തി. എം ആശിഷ്, മിനി ടീച്ചർ, ഷീജ പരമേശ്വരൻ, പി.എസ് അനിൽകുമാർ, അഭിലാഷ്. വി. ,സാജു ആരക്കുന്നം, രാജേഷ് മരങ്ങാട്ട്, ജോസ് ജോർജ്ജ്, സജി മണീട്, സിജി സുകുമാരൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.150 ഓളം വനിതകൾക്ക് ടൂവീലർ വിതരണം നടത്തി. അതോടൊപ്പം അഞ്ഞൂറോളം വനിതകൾക്ക് സൈൻസൊസൈറ്റിയുടെ ഗുണഭോക്തൃ കാർഡ് വിതരണവും നടത്തി.