ഭരണസ്തംഭനത്തിനെതിരെ പാമ്പാക്കുടയിൽ എൽഡിഎഫ് സമരം
പിറവം : പാമ്പാക്കുട പഞ്ചായത്തിലെ ഭരണസ്തംഭനത്തിനെതിരെ എൽഡിഎഫ് നേതൃത്വത്തിൽ പാമ്പാക്കുട പഞ്ചായത്തിലേക്ക് മാർച്ചും ധർണയും നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി പി ബി രതീഷ് ഉദ്ഘാടനം ചെയ്തു. പി യു വർഗീസ് അധ്യക്ഷനായി.ടോമി.കെ.തോമസ്, എം എൻ കേശവൻ, സി എൻ സധാമണി, ബേബി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രസിഡൻ്റും യുഡിഎഫ് അംഗങ്ങളും തമ്മിലുള്ള തർക്കം മൂലം കമ്മിറ്റി പോലും വിളിച്ചു ചേർക്കാനാകാത്ത സ്ഥിതിയാണെന്ന് എൽഡിഎഫ് അംഗങ്ങൾ പറഞ്ഞു. പഞ്ചായത്തിലെ വികസന ക്ഷേമ പ്രവർത്തനങ്ങളേയും, ദൈനംദിന കാര്യങ്ങളേയും ബാധിച്ചതായും എൽഡിഎഫ് നേതാക്കൾ പറഞ്ഞു. ഈ മാസം രണ്ട് തവണ കമ്മിറ്റി നിശ്ചയിച്ചെങ്കിലും തർക്കം രൂക്ഷമായതിനാൽ മാറ്റിവെക്കുകയായിരുന്നു എന്നാണ് ആരോപണം.