വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും മുടിയേറ്റ് ശില്പശാലയും
കോലഞ്ചേരി :കോലഞ്ചേരി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനത്തോടനുബന്ധിച്ച് കോതമംഗലം ശ്രീഭദ്ര കലാലയ മുടിയേറ്റ് അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി. അനുഷ്ഠാനകലയായ മുടിയേറ്റ്ൻ്റെ അക്കാദമിക സംവാദവും അവതരണവും കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും നാട്ടുകാർക്കും നേരിട്ട് കണ്ട് ആസ്വദിക്കുവാൻ ഇതുമൂലം സാധിച്ചു .കറുകപ്പിള്ളി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് നടത്തിയ പ്രസ്തുത പരിപാടി പൂതൃക്ക പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. വർഗീസ് ഉദ്ഘാടനം ചെയ്തു. പൂത്രക്ക ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിജു കെ ജോർജ് അധ്യക്ഷത വഹിച്ചു. കറുകപ്പള്ളി ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ഷീബ ചാക്കോ, ഇടപ്പള്ളി ടി ടി എ പ്രിൻസിപ്പൽ ശ്രീകല ടി, കോലഞ്ചേരി ഉപജില്ല വിദ്യാരംഗം കോർഡിനേറ്റർ ഡോക്ടർ ഷാൻ്റി സി വൈ എന്നിവർ സംസാരിച്ചു.