ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ആൻഡ് ഇലക്ട്രിക് വേസ്റ്റ് ശേഖരിച്ചു
കൂത്താട്ടുകുളം : നഗരസഭയുടെ നേതൃത്വത്തിൽ ഹരിതകർമ്മസേനയെയും, കുടുംബശ്രീ അംഗങ്ങളെയും നിയോഗിച്ച് നഗരപരിധിയിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ആൻഡ് ഇലക്ട്രിക് വേസ്റ്റ് ശേഖരിച്ചു.
നിശ്ചിത പോയിൻ്റുകളിലായാണ് പാഴ്‌വസ്തുശേഖരണം നടന്നത്. പൊതു ഇടങ്ങളും ജലാശയങ്ങളും മലിനപ്പെടാതിരിക്കാനും, കൂത്താട്ടുകുളത്തെമാലിന്യമുക്ത നഗരമാക്കിത്തീർക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
ഇലക്ട്രോണിക്ക് ബൾബ്, ഇലക്ട്രിക് ട്യൂബ്, ഇലക്ട്രോണിക് & ഇലക്ട്രിക് ഉപകരണങ്ങളായ ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്‌ജ്, മിക്സി, കമ്പ്യൂട്ടർ, പ്രിൻ്റർ, സ്‌കാനർ, ഇലക്ട്രോണിക്ക് കളിപ്പാട്ടങ്ങൾ, മൊബൈൽ ഫോൺ, പഴയ ടെലിഫോൺ, റേഡിയോ, ലാപ്ടോപ് എന്നിവയാണ് ശേഖരിച്ചത്.
ശേഖരിച്ച വസ്തുക്കൾ ഗ്രീൻ കേരളാ കമ്പനിക്ക് കൈമാറും.
ഫോട്ടോ : കൂത്താട്ടുകുളം നഗരസഭയുടെ നേതൃത്വത്തിൽ നഗരപരിധിയിൽ നിന്നും ശേഖരിച്ച് ഉപയോഗശൂന്യമായ ഇലക്ട്രോണിക്ക് ആൻഡ് ഇലക്ട്രിക് വേസ്റ്റ് എംസിഎഫ് യിൽ ശേഖരിക്കുന്നു