അലൂമിനിയം ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു.
പിറവം : മണീട് പഞ്ചായത്ത് ആറാം വാർഡ് കാരക്കുടം ക്ഷേത്രത്തിന് സമീപം അതിഥിതൊഴിലാളികൾ താമസിക്കുന്ന ഉദ്ദേശം 500 ചതുരശ്ര അടി വിസ്തീർണ്ണമുള്ള, അലൂമിനിയം ഷീറ്റ് മേഞ്ഞ വീടിന് തീപിടിച്ചു. ഗോപാലകൃഷ്ണൻ ഇലവുംകുഴിപുത്തൻപുര വീട്, നെച്ചൂർ, എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് വീട് . തീപിടിച്ച സമയത്ത് വീടിനകത്ത് ആരും ഉണ്ടായിരുന്നില്ല. കെട്ടിടത്തിനകത്തെ സാധനങ്ങൾ ഏതാണ്ട് പൂർണമായി കത്തി നശിച്ചു. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെയാണ് സംഭവം . ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. സ്റ്റേഷൻ ഓഫീസർ എ കെ പ്രഫുൽ , സീനിയർ ഫയർ & റെസ്ക്യു ഓഫീസർ കെ എസ് സുജീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ പിറവം അഗ്നി രക്ഷാ നിലയത്തിൽ നിന്നുള്ള രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീയണച്ചു.