സൗജന്യ നേത്ര പരിശോധന ക്യാമ്പ് .
പിറവം : കേരള വ്യാപാരി വ്യവസായി സമിതി പിറവം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആർ.സി.എം. ഐ ആശുപത്രിയുമായി സഹകരിച്ചു നാളെ ഓഗസ്റ്റ് 25 ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചക്ക് ഒരുമണി വരെ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടക്കും. പിറവം, മിനി സിവിൽ സ്റ്റേഷന് താഴെ ഹാളിൽ നടക്കുന്ന ക്യാമ്പിൽ സ്വാജന്യ മരുന്ന് വിതരണവും, തുടർ ചികിത്സ സൗകര്യവും, ഫീസ് ഇളവുകളോട് കൂടി വിദഗ്ദ്ധ പരിശോധനകളും ഉണ്ടാകുമെന്നു സമിതി ഭാരവാഹികളായ സോമൻ വല്ലയിൽ, ശശി കെ.ആർ. എന്നിവർ അറിയിച്ചു.