കോളേജ് മാഗസിൻ കവർ പേജ് പുറത്തിറക്കി
പിറവം : പാമ്പാക്കുട എംജിഎം എൻജിനീയറിങ് കോളേജിലെ കോളേജ് മാഗസിൻ കാലിസ്റ്റയുടെ കവർ പേജ് പ്രകാശനം ചെയ്തു.
പിറവം എംഎൽഎ അഡ്വ. അനൂപ് ജേക്കബ് പ്രകാശനം നിർവഹിച്ചു
കോളേജ് പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ കെ അധ്യക്ഷത വഹിച്ചു. അസി പ്രൊഫസർമാരായ ഡോ. ജെയ്‌സൺ മേമടത്തിൽ, നെവിൻ ജോർജ്, മാഗസിൻ എഡിറ്റർ ഗമിൽ ജേക്കബ്, കോളേജ് യൂണിയൻ വൈസ് ചെയർപേഴ്സൺ മെറിൻ റോയ് എന്നിവർ പ്രസംഗിച്ചു
.