പിറവം താലൂക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി സൗകര്യം ഉറപ്പാക്കണമെന്ന് കേരള ഗവ. നഴ്സസ് അസോസിയേഷൻ
പിറവം : പിറവം താലൂക് ആശുപത്രിയില്‍ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫാർമസി സൗകര്യം ഉറപ്പാക്കണമെന്ന് കേരള ഗവ.
നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) പിറവം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന കമ്മിറ്റി അംഗം കെ. സിജി സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഏരിയ പ്രസിഡന്റ് സുജിത സുധാകരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് അലി, ജില്ലാ സെക്രട്ടറിയേറ്റ് അംഗം രോഹിത് കുമാർ, സ്മിത ശ്യാംകുമാർ, മഞ്ജു പി. ബാലകൃഷ്ണൻ, അഞ്ചു കെ. ജോയ്, പി. അനീഷ എന്നിവർ സംസാരിച്ചു .