റൂറൽ ഹൗസിംഗ് സൊസൈറ്റി ഷാജു ഇലഞ്ഞിമറ്റത്തിൽ പ്രസിഡണ്ട്.
പിറവം : പിറവം റൂറൽ ഹൗസിംഗ് സൊസൈറ്റി തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ മുഴുവനും വിജയിച്ചു. ഷാജു ഇലഞ്ഞിമറ്റത്തിൽ പ്രസിഡന്റായും, സാബു പി വി വൈസ് പ്രസിഡണ്ടായും, ഏലിയാസ് ഇനാകുളം, വർഗീസ് നാരേക്കാട്ട്, പ്രതാപൻ വി ടി, റോയ് എ ജെ, സുബ്രഹ്മണ്യൻ പി എ, ആൽഫ്രഡ് ജിജോ, സൂസൻ തോമസ്, കുഞ്ഞുമോൾ ജോർജ്, ഷാർലറ്റ് ജോസഫ് എന്നിവർ ഡയറക്ടർമാരായി തെരഞ്ഞെടുക്കപ്പെട്ടു.