Back To Top

August 20, 2024

വയനാടിനായി കൈകോർത്ത് എ. ഐ. വൈ. എഫ് പായസ ചലഞ്ച് 

 

 

പിറവം :  വയനാട് ചൂരൽമല പ്രകൃതി ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി നിർമിച്ച് നൽകുന്ന 10 വീടുകളുടെ ധനശേഖരണാർഥം എ.ഐ.വൈ.എഫ് പിറവം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പായസചലഞ്ച് നടത്തി. മണ്ഡലത്തിലെ വിവിധ മേഖല കമ്മിറ്റികളിൽ ആയി  2000 ഓളം ലിറ്റർ പായസം വിതരണം ചെയ്തു. എ.ഐ. വൈ. എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ  പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവിന് പായസം നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ്‌ ബിജോ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.എ.ഐ.റ്റി.യു.സി ജില്ലാ സെക്രട്ടറി കെ. എൻ ഗോപി, സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. ജിൻസൺ വി. പോൾ, അസി. സെക്രട്ടറി അഡ്വ. ബിമൽ ചന്ദ്രൻ, എ. ഐ. വൈ. എഫ് ജില്ലാ ജോ. സെക്രട്ടറി സി. എ സതീഷ്, മണ്ഡലം സെക്രട്ടറി അനന്ദു വേണുഗോപാൽ,സി. പി. ഐ ലോക്കൽ സെക്രട്ടറി കെ. സി തങ്കച്ചൻ,  നഗരസഭ കൗൺസിലർ ഡോ. സഞ്ജിനി പ്രതീഷ്,എ. ഐ. വൈ. എഫ് ഭാരവാഹികൾ ആയ അഖിൽ പി. ആർ,ഷൈൻ പി. എം,ജിഷ്ണു അനിരുദ്ധൻ, അനന്ദു ഗോപിനാഥ്, ഉണ്ണി രമണൻ,പ്രസൂൺ എസ്, അക്ഷയ് എം. എ എന്നിവർ പങ്കെടുത്തു.

 

 

ഫോട്ടോ അടിക്കുറിപ്പ് :

 

എ.ഐ.വൈ.എഫ് പിറവത്ത് നടത്തിയ പായസ ചലഞ്ച് എ. ഐ. വൈ. എഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ പിറവം നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബുവിന് നൽകി വിതരണോദ്ഘാടനം നിർവഹിക്കുന്നു.

Prev Post

കർഷകദിനാചരണവും കർഷകർക്ക് ആദരവും നൽകി

Next Post

റൂറൽ ഹൗസിംഗ് സൊസൈറ്റി ഷാജു ഇലഞ്ഞിമറ്റത്തിൽ പ്രസിഡണ്ട്.

post-bars