കർഷകദിനാചരണവും കർഷകർക്ക് ആദരവും നൽകി
പിറവം: നഗരസഭയുടെയും, കൃഷി ഭവൻറെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും പാടശേഖര സമിതികളുടെയും കർഷക ഗ്രൂപ്പുകളുടെയും കുടുംബശ്രീ യൂണിറ്റുകൾ ക്ഷീരസംഘങ്ങൾ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാചരണവും മികച്ച കർഷകർക്ക് ആദരവും നൽകി. അനൂപ് ജേക്കബ് എം.എൽ.എ യോഗം ഉദ്‌ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു
അധ്യക്ഷത വഹിച്ചു. മികച്ച ഇരുപത് കർഷകരെയും, മുതിർന്ന തൊണ്ണൂറ്റിയാറ് കർഷകരെയും, ജൈവ കർഷകനെയും ചടങ്ങിൽ
ആദരിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ബിജിമോൾ കെ.ബേബി, കൃഷി ഓഫീസർ ശീതൾ ബാബുപോൾ ,സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ജൂബി പൗലോസ്, ഷൈനി എലിയാസ്, വൽസല വർഗീസ് കൗൺസിലർമാരായ അജേഷ് മനോഹർ, പി.ഗിരീഷ് കുമാർ, ബാബു പാറയിൽ, മോളി വലിയകട്ടയിൽ, ഏലിയാമ്മ ഫിലിപ്പ്,
അന്നമ്മ ഡോമി, ജോജിമോൻ ചാരുപ്ലാവിൽ, രമ വിജയൻ, പ്രശാന്ത് ആർ, സിനി ജോയി, മോളി ബെന്നി, വിശാഖി.എസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ജി സീന, നഗരസഭ സെക്രട്ടറി വി.പ്രകാശ് കുമാർ, വിവിധ ക്ഷീര സംഘം പ്രസിഡന്റുമാർ , രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സഹകരണ ബാങ്ക് പ്രസിഡന്റുമാർ, തുടങ്ങിയവർ സംബന്ധിച്ചു.