തുരുത്തിക്കര സയൻസ് സെന്ററിൽ കുട നിർമ്മാണ യൂണിറ്റ് ആരംഭിച്ചു.
പിറവം : തുരുത്തിക്കര സയൻസ് സെന്ററിലെ വയോജന സമിതിയുടെ നേതൃത്വത്തിലുള്ള കുട നിർമ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.വയോജന സമിതി പ്രസിഡന്റ് കെ കെ ജോർജ് അധ്യക്ഷതവഹിച്ച യോഗത്തിൽ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി മാധവൻ ആദ്യ കുട ലില്ലിക്കുട്ടി ചാക്കോ നൽകിക്കൊണ്ട് ആദ്യ വില്പന നിർവ്വഹിച്ചു. യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മാണി, ഗ്രാമപഞ്ചായത്ത് അംഗം ജെറിൻ റ്റി. ഏലിയാസ്,കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മുളന്തുരുത്തി മേഖലാ സെക്രട്ടറി എ ഡി എമുന, സയൻസ് സെന്റർ ചെയർപേഴ്സൺ കെ കെ ശ്രീധരൻ, സി.പി.ഐ ലോക്കൽ അസിസ്റ്റൻ്റ് സെക്രട്ടറി അജയൻ വെട്ടത്ത്,വയോജന സമിതി സെക്രട്ടറി ടി ജെ മത്തായി എന്നിവർ സംസാരിച്ചു.