മണീട് പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷാ മിനി മാർക്കറ്റ് ഉദ്ഘാടനം ചെയ്തു
പിറവം : മണീട് ഗ്രാമ പഞ്ചായത്ത് വാർഡ് മെമ്പർ ആഷ്‌ലി എൽദോയുടെ നേതൃത്വത്തിൽ മെമ്പർ&ടീം രൂപീകരിച്ച പ്രവിലേജ് കാർഡിന്റെ ഒന്നാം വാർഷികവും ഭക്ഷ്യസുരക്ഷാ മിനി മാർക്കറ്റിന്റെ ഉദ്ഘാടനവും വാർഡ് മെമ്പർ എ.കെ സോജൻ നിർവഹിച്ചു. മുൻ പഞ്ചായത്ത് പ്രസിഡന്റ് വി.ജെ ജോസഫ്, വാർഡ് മെമ്പർ ആഷ്‌ലി എൽദോ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
എല്ലാ ശനിയാഴ്ചകളിലും രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെയും എല്ലാ ഞായറാഴ്ചകളിലും ഉച്ചകഴിഞ്ഞ് 2 മണി മുതൽ 5 മണി വരെയും ഭക്ഷ്യ സുരക്ഷാ മിനി മാർക്കറ്റിന്റെ സേവനം ലഭ്യമാകുന്നതാണ്. ഭക്ഷ്യ സുരക്ഷാ മിനി മാർക്കറ്റിലൂടെ 2000 കുടുംബങ്ങൾക്കു ഓണക്കിറ്റ് നൽകുവാൻ ശ്രമിക്കുന്നു. ആദ്യ ഘട്ട വിതരണം ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ ആണ് നടക്കുന്നത്.