Back To Top

August 12, 2024

കേരള പോലീസ് നിയമബോധവത്കരണ സെമിനാർ നടത്തി.

 

 

പിറവം: കേരള പോലീസ് പുത്തൻകുരിശ് സബ് ഡിവിഷൻ്റെ നേതൃത്വത്തിൽ നിയമബോധവത്കരണ സെമിനാറും റെസിഡൻസ് അസ്സോസിയേഷൻ പ്രതിനിധി യോഗവും നടത്തി. പുത്തൻകുരിശ് ഡി.വൈ. എസ്,പി വി.ടി ഷാജൻ ഉദ്ഘാടനം ചെയ്തു. റിട്ട.എസി.പി പി.കെ. ശിവൻകുട്ടി നിയമബോധവത്കരണ ക്ലാസ് നയിച്ചു. പിറവം നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ.ബിമൽ ചന്ദ്രൻ, കൗൺസിലർ രമ വിജയൻ, റെസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികളായ സുനിൽ കുമാർ, ജെയ്സൺ കെ.മാത്യു രാമമംഗലം, പുത്തൻകുരിശ്, കൂത്താട്ടുകുളം, പിറവം, മുളന്തുരുത്തി, ചോറ്റാനിക്കര സ്റ്റേഷനുകളിലെ എസ്.എച്.ഒ മാർ വിവിധ റെസിഡൻസ് അസ്സോസിയേഷൻ അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Prev Post

ആരക്കുന്നം ടോക് എച്ച് എഞ്ചിനീയറിംഗ് കോളേജിൽ ‘സ്പാർക്ക് വെഞ്ച്വർ’ ഇന്നോവേഷൻ പ്രൊജക്റ്റ് അവാർഡ്…

Next Post

മണീട് പഞ്ചായത്തിൽ ഭക്ഷ്യ സുരക്ഷാ മിനി മാർക്കറ്റ് ഉദ്ഘാടനം ചെയ്തു

post-bars