Back To Top

July 30, 2024

മഴക്കാലക്കെടുതി ചെറുക്കാന്‍ അടിയന്തിര യോഗം വിളിച്ച് പിറവം നഗരസഭ

 

 

പിറവം : പിറവം പുഴയിൽ ജലനിരപ്പ് ഉയർന്നുവരുന്ന സാഹചര്യത്തിലും, മഴ ശക്തി പ്രാപിച്ച് വരുന്നത് കണക്കിലെടുത്ത് ഉണ്ടായേക്കാവുന്ന മഴക്കാലക്കെടുതികളില്‍ നിന്നും പൊതുജനങ്ങളെ സംരക്ഷിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ എടുക്കുന്നതിലേക്കായി നഗരസഭ അടിയന്തിര യോഗം വിളിച്ചു. ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി. സലീം അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ അടിയന്തിര സാഹചര്യത്തെ കുറിച്ച് ചെയര്‍പേഴ്സണ്‍ അഡ്വ.ജൂലി സാബു വിശദീകരിക്കുകയും മറ്റ് കൗണ്‍സിലര്‍മാര്‍ അവരവരുടെ വാര്‍ഡുകളിലെ നിലവിലുള്ള സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. യോഗത്തില്‍ കൗൺസിലർമാരായ അഡ്വ. ബിമല്‍ ചന്ദ്രന്‍, ജൂബി പൗലോസ്, ഷൈനി ഏലിയാസ്, കൗണ്‍സിലര്‍മാരായ പ്രശാന്ത് ആര്‍., സിനി ജോയി, , ഗിരീഷ്കുമാര്‍, ഡോ. അജേഷ് മനോഹര്‍, സഞ്ജിനി പ്രതീഷ്, വില്ലേജ് ഓഫീസര്‍, ഫയര്‍ ഫോഴ്സ്, പോലീസ്, കെ.എസ്.ഇ.ബി., വാട്ടര്‍ അതോറിട്ടി പൊതുമരാമത്ത് എന്നീ വകുപ്പ് മേധാവികള്‍, നഗരസഭ സെക്രട്ടറി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ എന്നിവര്‍ പങ്കെടുത്തു. അടിയന്തിര സാഹചര്യങ്ങളില്‍ ഫയര്‍ഫോഴ്സുമായി ബന്ധപ്പെടുന്നതിന് 0485 2242373 എന്ന നമ്പരില്‍ വിളിക്കേണ്ടതാണ്. പിറവം നഗരസഭയില്‍ അടിയന്തിര സാഹചര്യം നേരിടുവാന്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍ – 0485 2242339. പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് വേണ്ടി നഗരസഭ സെക്രട്ടറിയെ ചുമതലപ്പെടുത്തി. അത്യാവശ്യ സാഹചര്യത്തെ നേരിടുന്നതിന് വേണ്ടി അക്വാട്ടിക് ക്ലബിന്‍റെ ഡിങ്കി ബോട്ടുകള്‍ തയ്യാറാക്കിയിട്ടുണ്ട്.

 

Prev Post

മികച്ച കർഷകരെ ആദരിക്കൽ – അപേക്ഷ ക്ഷണിക്കുന്നു

Next Post

സൈന്യം താല്‍ക്കാലികമായി നിര്‍മ്മിച്ച പാലത്തിലൂടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കുന്നത് തുടരുകയാണ്.

post-bars