പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ സ്കൂൾ ഒളിമ്പിക്‌സ് പ്രഖ്യാപന ദീപശിഖ പ്രയാണം നടത്തി.
പിറവം : 33-ാമത് ഒളിമ്പിക്‌സ് പാരീസിൽ ജൂലൈ 26 ന് ആരംഭിച്ചിരിക്കുന്നത് രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ കേരള സ്‌കൂൾ ഒളിമ്പിക്‌സ് നവംബർ മാസം 4 മുതൽ 11 വരെ എറണാകുളം ജില്ലയിൽ നടത്തുവാൻ തീരുമാനിച്ചിരിക്കുന്നതിന്റെ മുന്നോടിയായി സ്കൂൾ ഒളിമ്പിക്സിന്റെ പ്രചരണാർത്ഥം പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ ദീപശിഖ പ്രയാണം നടത്തപ്പെട്ടു.
പിറവം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വത്സല വർഗീസ് ദീപശിഖ ഏറ്റുവാങ്ങി. വാർഡ് കൗൺസിലർ ജോജിമോൻ ചാരുപ്ലാവിൽ അധ്യക്ഷനായി.സ്കൂൾ പ്രധാനാധ്യാപകൻ ഡാനിയൽ തോമസ്, പി.ടി.എ പ്രസിഡൻ്റ് ബിജു തങ്കപ്പൻ, സ്കൂൾ കായിക അധ്യാപകൻ ബിച്ചു കുര്യൻ തോമസ്, അധ്യാപക അനധ്യാപകകർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.