പിറവം നഗരസഭ ഓണോത്സവം 2024 സ്വാഗത സംഘം രൂപീകരിച്ചു.
പിറവം : നഗരസഭയുടെ ഓണോത്സവം 2024 അത്തം നാളില്‍
സെപ്തംബര്‍ 6 -ന് നടത്തപ്പെടുന്ന അത്തച്ചമയ സായാഹ്ന സാംസ്കാരിക ഘോഷയാത്രയോടെ തുടക്കം കുറിക്കും. ആയതിന്‍റെ സ്വാഗത സംഘം രൂപീകരിച്ചു. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി., എം.എല്‍.എ. അഡ്വ. അനൂപ് ജേക്കബ് രക്ഷാധികാരികളായും നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു ചെയര്‍മാനായും, ഡെപ്യൂട്ടി ചെയര്‍മാന്‍ കെ.പി. സലീം ജനറല്‍ കണ്‍വീനറായും എക്സിക്യുട്ടീവ് കമ്മിറ്റി രൂപീകരിച്ചു. അഡ്വ. ബിമല്‍ ചന്ദ്രന്‍, ജില്‍സ് പെരിയപ്പുറം എന്നിവര്‍ വൈസ് ചെയര്‍മാന്‍മാര്‍, ജൂബി പൗലോസ്, തോമസ് മല്ലിപ്പുറം എന്നിവര്‍ ജോയിന്‍റ് കണ്‍വീനര്‍മാര്‍ പി.കെ. പ്രസാദ് ട്രഷറര്‍, വിവിധ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍, വ്യാപാരി വ്യവായ പ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, വിവിധ ക്ലബ് ഭാരവാഹികള്‍, പോലീസ്, ഫയര്‍ ഫോഴ്സ് അധികാരികള്‍ എന്നിവര്‍ ഉള്‍പ്പെടുന്നതാണ് എക്സിക്യുട്ടീവ് കമ്മിറ്റി. കൂടാതെ ഘോഷയാത്ര കമ്മിറ്റിയുടെ ചെയര്‍മാനായി ഡോ. അജേഷ് മനോഹര്‍, കണ്‍വീനര്‍ ബാബു പി.റ്റി., കലാ സാംസ്കാരിക കമ്മിറ്റിയുടെ ചെയര്‍മാനായി വത്സല വര്‍ഗീസ് കണ്‍വീനര്‍ സോമന്‍ സി.കെ., പബ്ലിസിറ്റി ചെയര്‍മാന്‍ ഗിരീഷ്കുമാര്‍, കണ്‍വീനര്‍ രാജു പാണാലിക്കല്‍, ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ജൂലി സാബു, കണ്‍വീനര്‍ കെ.പി. സലീം, റിഫ്രഷ്മെന്‍റ് കമ്മിറ്റി ചെയര്‍മാന്‍ ഷൈനി ഏലിയാസ്, കണ്‍വീനര്‍ അനൂപ് ദാസ് എന്നിങ്ങനെ സബ് കമ്മിറ്റികളും രൂപീകരിച്ചു.