കുടുംബശ്രീ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു
പിറവം: പിറവം നഗരസഭയിൽ നിന്നും നൽകുന്ന സേവനങ്ങൾക്കുളള അപേക്ഷകൾ സമർപ്പിക്കുന്നതിന് കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനമാരംഭിച്ചു. ഉടമസ്ഥ അവകാശം, കെട്ടിട സർട്ടിഫിക്കറ്റ്, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ്, ലൈസൻസ് പുതുക്കൽ,വിവാഹ രെജിസ്ട്രേഷൻ, മരണ രെജിസ്ട്രേഷൻ, ഡോഗ് ലൈസൻസ്, കെട്ടിടം ഡിമോളിഷ്, നമ്പറിങ്, ബിപിഎൽ സർട്ടിഫിക്കറ്റ്,ലൈസൻസ് ക്യാൻസലേഷൻ തുടങ്ങി എല്ലാ സേവനങ്ങളും മിതമായ നിരക്കിൽ ഫെസിലിറ്റേഷൻ സെന്റർ വഴി ലഭ്യമാകും.
നഗരസഭ ചെയർപേഴ്സൺ അഡ്വ. ജൂലി സാബു ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.പി സലിം അധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ ജിൽസ് പെരിയപ്പുറം, അഡ്വ.ബിമൽ ചന്ദ്രൻ, ഷൈനി ഏലിയാസ്, ജൂബി പൗലോസ്, കൗൺസിലർമാരായ ഏലിയാമ്മ ഫിലിപ്പ്, തോമസ് മല്ലിപ്പുറം, പി.ഗിരീഷ്കുമാർ, ഡോ.അജേഷ് മനോഹർ, പ്രീമ സന്തോഷ്, രാജു പാണലിക്കൽ, മോളി വലിയകട്ടയിൽ, ജോജിമോൻ ചെരുപ്ലാവിൽ, ഷെബി ബിജു, ബാബു പാറയിൽ, ഡോ.സജിനി പ്രതീഷ്, രമ വിജയൻ, സിനി ജോയി നഗരസഭ സെക്രട്ടറി നഗരസഭ സെക്രട്ടറി വി.പ്രകാശ്കുമാർ എന്നിവർ സംസാരിച്ചു
.