ഗവ.യു പി സ്കൂളിൽ കഥകളിലേയും നോവലുകളിലെയും കഥാപാത്രങ്ങൾക്ക് കുട്ടികൾ എഴുതിയ കത്തുകൾ പ്രകാശനം ചെയ്തു
കൂത്താട്ടുകുളം : ഗവ.യു പി സ്കൂളിൽ കഥകളിലേയും നോവലുകളിലെയും കഥാപാത്രങ്ങൾക്ക് കുട്ടികൾ എഴുതിയ കത്തുകൾ പ്രകാശനം ചെയ്തു. പാത്തുമ്മയുടെ ആടിനും, മജീദിനും, ബഷീറിനും, ആടുജിവിതത്തിലെ നജീബിനും,ഭിമസേനനും വരെ കുട്ടികൾ കത്തെഴുതി. കഥാപാത്രത്തിൻ്റെ ജീവിതവും, അഭിനന്ദനങ്ങളും, ശരിതെറ്റുകളുമെല്ലാം കത്തുകളിലുണ്ടായി.
പൗർണമി ഷൈൻ,സാറാ മനു,അജിൽ ഗിരീഷ്,ധനഞ്ജയ് ഹരി, വൈഗ ഹരി, കെ.എൻ.ഗൗരിനന്ദ, ആരണ്യ രാജേഷ്, ദേവ് കൃഷ്ണ, ബിയോൺ എൽദോ, അനഘ നന്ദ,
അഭിനവ് സുമേഷ്, നെൽബ എൽസ നിഖിൽ എന്നിവർ വിജയികളായി. നഗരസഭ കൗൺസിലർ പി ആർ സന്ധ്യ, വികസന സമിതി അംഗം കെ. പി.സജികുമാറിന് നൽകി കത്തുകൾ പ്രകാശിപ്പിച്ചു. പ്രധാന അധ്യാപിക ടി.വി.മായ കൺവീനർമാരായ കെ.ജി. മല്ലിക, അരണ്യ സജീവ്, സി.എച്ച്. ജയശ്രീ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കൂത്താട്ടുകുളം ഗവ.യു പി സ്കൂളിൽ കഥാപാത്രങ്ങൾക്ക് കുട്ടികൾ എഴുതിയ കത്തുകൾ പ്രകാശിപ്പിക്കുന്നു