Back To Top

July 25, 2024

ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം -പിറവം നഗരസഭയിൽ ശില്‌പശാല നടത്തി.

പിറവം : മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി ശാസ്ത്രീയമായ ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം എന്ന വിഷയത്തിൽ പിറവം നഗരസഭയിൽ ശില്‌പശാല നടന്നു.

നഗരസഭ അധ്യക്ഷ ജൂലി സാബു ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ കെ.പി. സലീം അദ്ധ്യക്ഷനായി.കില റിസോഴ്‌സ് പേഴ്‌സൺ കെ എ മുകുന്ദൻ,നഗരസഭ സെക്രട്ടറി വി പ്രകാശ്‌കുമാർ, ക്ലീൻ സിറ്റി മാനേജർ സി എ നാസർ എന്നിവർ വിഷയാവതരണം നടത്തി. കൗൺസിലർമാരായ ഷൈനി ഏലിയാസ് ,ബിമൽ ചന്ദ്രൻ, വത്സല വർഗീസ്, പി ഗിരീഷ്കുമാർ, അജേഷ് മനോഹർ, മോളി വലിയകട്ടയിൽ .

എന്നിവർ സംസാരിച്ചു.ഹരിതകർമ്മ സേന, കുടുംബശ്രീ, ആശാപ്ര വർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, റെഡിഡൻസ് അസോസിയേഷൻ ഭാര വാഹികൾ, സ്‌കൂൾ കോളേജ് പ്രതിനിധികൾ, നഗരസഭ ജീവനക്കാർ, വ്യാപാരി വ്യവസായി പ്രതിനിധികൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Prev Post

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയ്ക്ക് തടക്കമായി.

Next Post

പുറത്താക്കി

post-bars