Back To Top

July 25, 2024

ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയ്ക്ക് തടക്കമായി.

 

 

പിറവം : പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് മോഡൽ അഗ്രോ സർവീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിക്ക് തുടക്കം കുറിച്ച്. മാതൃക കാർഷിക സേവന കേന്ദ്രത്തിന്റെ വാഹനത്തിൽ തക്കാളി, മുളക്, വഴുതനങ്ങ, തുടങ്ങിയ ഹൈബ്രിഡ് പച്ചക്കറി തൈകളും, വിത്തുകളും, ജൈവ കീട, കുമിൾ നാശിനികൾ ഉൾപ്പടെ വില്പനക്കായി ഗ്രാമങ്ങളിലേയ്കക് എത്തിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സ്മിത എൽദോസ് ഉദ്‌ഘാടനം നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽസി ടോമി അധ്യക്ഷനായി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ഡോജിൻ ജോൺ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലളിത വിജയൻ, മോഡൽ അഗ്രോ സർവീസ് സെന്റർ ഫെസിലിറ്റേറ്റർ വി.സി. മാത്യു എന്നിവർ പ്രസംഗിച്ചു.

Prev Post

സൗജന്യ മെഡിക്കൽ ക്യാമ്പ് ജൂലൈ 28 -നു ആരക്കുന്നത്ത്.       …

Next Post

ജൈവ-അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം -പിറവം നഗരസഭയിൽ ശില്‌പശാല നടത്തി.

post-bars