ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം നടത്തി. .
പിറവം : ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനം മുൻ എം.എൽ .എ.
ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡൻ്റ് പി.സി. ജോസ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി. നിർവ്വാഹക സമിതിയംഗംവും വീക്ഷണം എം.ഡി. യുമായ ജെയ്സൺ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി. സെക്രട്ടറി കെ.ആർ.പ്രദീപ് കുമാർ, കെ.കെ. സോമൻ, വിൽസൺ കെ. ജോൺ,പോൾ വർഗീസ്, ടൈറ്റസ് ചേലച്ചുവട്ടിൽ,ജയ സോമൻ, തോമസ് മല്ലിപ്പുറം.മണ്ഡലം പ്രസിഡൻ്റുമാരായ അരുൺ കല്ലറയ്ക്കൽ, റെജി ജോൺ, M A ജേക്കബ്ബ്,സിജു പുൽപ്ര യിൽ, ജോൺസൺ തിരുമാറാടി, ജോബ് പെൽപ്പാതോട്ടം.ബ്ലോക്ക് ഭാരവാഹികൾ, മണ്ഡലം ഭാരവാഹികൾ സംബന്ധിച്ചു. തുടർന്ന് ടൗണിൽ പാച്ചോർ വിതരണവും നടത്തി.