മണീടിൽ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
പിറവം : മണീട് മണ്ഡലം കോൺഗ്രസ് കമ്മറ്റി യുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി യുടെ അനുസ്മരണ ചടങ്ങുകൾ നടത്തി. രാവിലെ 12ബൂത്ത്‌കളിലും കോൺഗ്രസ് കമ്മറ്റി കളുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനയും അന്നദാനവും നടന്നു. വൈകിട്ട് മണ്ഡലം കോൺഗ്രസ് ആസ്ഥാനത്ത് നടത്തിയ അനുസ്മരണ സമ്മേളനം ഡിസിസി ട്രഷറർ കെ കെ സോമൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി എസ് ജോബ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എം പി ഏലിയാസ്, വി ജെ ജോസഫ്, പോൾ വർഗീസ്, ജയ സോമൻ, എൽദോ പീറ്റർ, ശോഭ ഏലിയാസ്,സി പി. ടൈറ്റസ്,പ്രദീപ് പി കെ,സോജൻ എ കെ, പോൾ തോമസ്, മിനു മോൻസി,സിജി ഷാജി,എൽദോ തോമസ്, ഷിജി ബിജു, പി ഐ ഏലിയാസ്, രാജേഷ് കെ എസ്, ജേക്കബ് പി കെ,സി ജി മത്തായി,വേലായുധൻ എൻ എ, തോമസ് കളപ്പുരക്കൽ, ജെയിംസ്, സോജൻ എബ്രഹാം അഭിലാഷ്, മണി, സന്തോഷ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു