മുളക്കുളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി തോമസ് മല്ലിപ്പുറം ചുമതലയേറ്റു.
പിറവം : മുളക്കുളം സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ വിജയിച്ച യു.ഡി.എഫ്. സാരഥികൾ ചുമതലയേറ്റെടുടുത്തു.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് റിട്ടേണിങ് ഓഫിസർ സഹകരണ വകുപ്പിലെ ഇൻസ്‌പെക്ടർ ജോബിൻസ് നേതൃത്വം നൽകി.
ബാങ്ക് പ്രസിഡന്റായി തോമസ് മല്ലിപ്പുറം , വൈസ് പ്രസിഡന്റായി ഡോമി ചിറപ്പുറം എന്നിവരാണ് ചുമതലയേറ്റത്. തോമസ് മല്ലിപ്പുറം നിലവിൽ പിറവം മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് കൂടിയാണ്. മുനിസിപ്പാലിറ്റി കൗൺസിലർ കൂടിയായ പ്രശാന്ത് മമ്പുറം, റെജി മന്നാച്ചിയിൽ,രാജു ഇലവനാൽ, സാബു ജോൺ, അനിൽകുമാർ പി.കെ,ലെനിൻ ജോസഫ്,ജിനി ജിജോയ്,ലിൻഡ ഏലിയാസ്, സന്ധ്യ രജീഷ് എന്നിവരാണ് പുതിയതായി സ്ഥാനമേറ്റെടുത്ത
ഭരണ സമിതിയംഗങ്ങൾ. തുടർന്ന് ബാങ്ക് ഹാളിൽ നടന്ന അനുമോദന യോഗത്തിൽ മുൻ ബാങ്ക് പ്രസിഡന്റ് അഡ്വ. സക്കറിയ വർഗീസ്,കെ ആർ പ്രദീപ്‌കുമാർ, അരുൺ കല്ലറക്കൽ, ഷാജു ഇലഞ്ഞിമറ്റം, അന്നമ്മ ഡോമി, വർഗീസ് നരേകാട്ട്, അഡ്വ കെ.എൻ ചന്ദ്രശേഖരൻ, ജിൻസി രാജു, രമ വിജയൻ, മോളി പീറ്റർ തുടങ്ങിയവർ സംസാരിച്ചു.