കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വ: പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു
കോലഞ്ചേരി:കുന്നത്തുനാട് എംഎൽഎയുടെ 2022-23 ലെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നവീകരിച്ച കോലഞ്ചേരി നടുമുഗൾ നഗർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം അഡ്വ: പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.6.30ലക്ഷം രൂപ വിനിയോഗിച്ചാണ് നാലാം വാർഡിൽ ഏറെക്കാലമായി നിലനിന്നിരുന്ന ഈ പ്രദേശവാസികളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായ പ്രസ്തുത പദ്ധതി പൂർത്തീകരിച്ചത്. പൂത്തൃക്ക പഞ്ചായത്ത് പ്രസിഡണ്ട് ടി പി വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്തംഗം ഷൈജ റെജി,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എൻ വി കൃഷ്ണൻകുട്ടി,ടി വി രാജൻ,ജിംസി മേരി വർഗീസ്,സംഗീത ഷൈൻ എന്നിവർ പ്രസംഗിച്ചു.