കുരുമുളക് തൈകൾ വിതരണം ചെയ്തു.
പിറവം: കൃഷി വകുപ്പ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയുടെ ഭാഗമായി നൽകുന്ന വള്ളി കുരുമുളക് തൈകളുടെ വിതരണ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ അഡ്വ.ജൂലി സാബു നിർവഹിച്ചു.
മുൻ നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ തോമസ് മല്ലിപ്പുറം, ജോജിമോൻ ചാരുപ്ലാവിൽ, കൃഷി ഓഫീസർ ശീതൾ ബാബു പോൾ എന്നിവർ പ്രസംഗിച്ചു. സബ്സിഡി നിരക്കിൽ നൽകുന്ന തൈകൾ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം കരം അടച്ച രസീതിൻ്റെ പകർപ്പ് നൽകേണ്ടതാണ്.