പഞ്ചായത്തിലെ 31 കുടുംബങ്ങൾകുടി ലൈഫ് ഭവനപദ്ധതിയിൽ വീടൊരുങ്ങി.
തിരുമാറാടി : പഞ്ചായത്തിലെ 31 കുടുംബങ്ങൾകുടി ലൈഫ് ഭവനപദ്ധതിയിൽ വീടൊരുങ്ങി.
ലൈഫ് ഭവനപദ്ധതിയിൽ ഇതുവരെ 4 ലക്ഷം വീടുകൾ പൂർത്തിയായതായി മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. പഞ്ചായത്തിൽ പണി പൂർത്തീകരിച്ച്
വീടുകളുടെ
താക്കോൽ കൈമാറലും ഹരിത കർമ്മ സേനയൂസർ ഫീ ശേഖരണം നൂറു ശതമാനം പൂർത്തിയാക്കിയതിൻ്റെ പ്രഖ്യാപനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒന്നേകാൽ ലക്ഷത്തോളം വീടുകളുടെ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. ഇതു കൂടി പൂർത്തിയാകുമ്പോൾ അഞ്ചേകാൽ ലക്ഷം കുടുംബങ്ങൾക്ക് വീടെന്ന സ്വപ്നം പൂവണിയും. കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാന സർക്കാർ 17500 കോടി രൂപയാണ് ലൈഫിനായി ചെലവഴിച്ചത്.
കേന്ദ്ര സർക്കാർ പിഎംഎവൈ പദ്ധതി 72000 രൂപ വീതം സംസ്ഥാനത്താകെ 29000 പേർക്കു മാത്രമാണ് നൽകിയതെന്നും മന്ത്രി പറഞ്ഞു. ലൈഫ് ഭവനപദ്ധതി സമയബന്ധിതമായി പൂർത്തിയാക്കിയ പഞ്ചായത്തിനെ മന്ത്രി അഭിനന്ദിച്ചു.
അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യാമോൾ പ്രകാശ്, മുൻ എംഎൽഎ എം.ജെ.ജേക്കബ്, ലൈബ്രറി കൗൺസിൽ ജില്ല എക്സിക്യുട്ടീവ് അംഗം പി.ബി. രതീഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആശ സനിൽ, ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.എം.ജോർജ്, ഒ.എൻ.വിജയൻ ,
അനിത ബേബി, സാജു ജോൺ, രമ മുരളീധരകൈമൾ ,ലൈഫ് മിഷൻ
ജില്ലാ കോർഡിനേറ്റർ ഏണസ്റ്റ് സി. തോമസ്, നവകേരളം കോർഡിനേറ്റർ എസ് രഞ്ജിനി, സിബി ജോർജ് ,ലളിത വിജയൻ, സി.ടി.ശശി, പഞ്ചായത്തംഗങ്ങളായ
സുനി ജോൺസൺ, നെവിൻ ജോർജ്, ആതിര സുമേഷ്, സി.വി. ജോയി, ആലീസ് ബിനു, കെ.കെ. രാജ്‌കുമാർ, എം.സി.അജി, ബീന ഏലിയാസ്, പഞ്ചായത്ത് സെക്രട്ടറി പി.പി.റെജിമോൻ, എസ്.സാബുരാജ്, ആർ. പ്രിയരഞ്ജൻ, ഡി.യവിനയ ഷേണായി എന്നിവർ പ്രസംഗിച്ചു.
31 വീടുകൾക്കായി 1.21കോടി രൂപയാണ് ചെലവഴിച്ചത്.ഇവരിൽ മൂന്നു പേർക്ക് ഭൂമി വാങ്ങാനുള്ള സഹയവും നൽകി. ലൈഫ് 2020 പദ്ധതിയിൽ ഇതോടെ 97 വീടുകൾ പൂർത്തീകരിച്ചു.
ഫോട്ടോ : തിരുമാറാടി പഞ്ചായത്തിൽ പണി പൂർത്തീകരിച്ച്
വീടുകളുടെ താക്കോൽ കൈമാറലും ഹരിത കർമ്മ സേന യൂസർ ഫീ ശേഖരണം നൂറു ശതമാനം പൂർത്തിയാക്കിയതിൻ്റെ പ്രഖ്യാപനവും മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.