വടയമ്പാടിയിൽ പൊതു ശ്മശാനം ഉദ്ഘാടനം ചെയ്യ്തു.
കോലഞ്ചേരി: നാല് പതിറ്റാണ്ടിൻ്റെ നൂലാമാലകൾക്ക് വിരാമം കുറിച്ച് വടയമ്പാടിയിൽ പൊതു സ്മശാനം നിലവിൽ വന്നു.പൂതൃക്ക ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച പൊതുശ്മശാനത്തിൻ്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ, എക്സ്ക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവ്വഹിച്ചു. ആഗസ്റ്റ് 1 മുതൽ പൊതു സ്മശാനം പ്രവർത്തനം ആരംഭിക്കും. ഗ്രാമപഞ്ചായത്തിൻ്റെയും ബി.പി.സി.എല്ലിൻ്റെയും ഫണ്ട് വിനിയോഗിച്ചാണ് ആധുനിക ഗ്യാസ് ക്രിമിറ്റോറിയം വടയമ്പാടിയിൽ നിർമ്മിച്ചത്. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് റ്റി.പി. വർഗീസ് ചടങ്ങിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ, ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്സ്, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് റ്റി.പി. വർഗീസ്, വൈസ് പ്രസിഡന്റ് സിനി ജോയി, പഞ്ചായത്ത് മെമ്പർ മാരായ അഡ്വ: ബിജു കെ. ജോർജ്,മാത്യൂസ് കുമ്മണ്ണൂർ,എൻ.വി. കൃഷ്ണൻകുട്ടി, മോൻസി പോൾ, എം.വി. ജോണി,സംഗീത ഷൈൻ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ മേഖലകളിലെ നിരവധിയാളുകൾ ചടങ്ങിൽ പങ്കെടുത്തു. 1981-ലാണ് പി.എം. പൈലിപ്പിള്ളയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ശ്മശാനത്തിനായി സ്ഥലം വാങ്ങിയത്. പ്രാദേശികമായ എതിർപ്പ് മൂലം ശ്മശാനം നിർമ്മിക്കുന്നത് വർഷങ്ങളോളം നീണ്ടുപോയിരുന്നു.
… ഫോട്ടോ……
വടയമ്പാടിയിൽ നിർമ്മാണം പൂർത്തിയായ പൂതൃക്ക ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച ആധുനിക ഗ്യാസ് ക്രിമിറ്റോറിയം തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു.