മഴക്കെടുതി അടിയന്തിര സഹായം എത്തിക്കണം :- ഫ്രാൻസിസ് ജോർജ് എം.പി
പിറവം : അതിശക്തമായ മഴയും കാറ്റും മൂലം നാശനഷ്ടം സംഭവിച്ചവർക്ക് അടിയന്തിര സഹായം എത്തിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു ശക്തമായ കാറ്റ് മൂലം മരം വീണ് നിരവധി വീടുകൾ പൂർണ്ണമായും തകർന്നു.അനേകം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. കൃഷികൾ വൻതോതിൽ നശിച്ചതിലൂടെ കർഷകർക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം ഉണ്ടായി. ഇത്തരത്തിൽ നഷ്ടമുണ്ടായവർക്ക് സഹായം നൽകുന്നതിൽ സർക്കാർ കാലതാമസം വരുത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഒടിഞ്ഞ് വീഴാൻ സാധ്യതയുള്ള മരങ്ങൾ വെട്ടിമാറ്റാൻ ഉടൻ നടപടി സ്വീകരിക്കണം. ഉരുൾപൊട്ടലും മണ്ണ് ഇടിച്ചിലും ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.
വെള്ളപ്പൊക്ക കെടുതി മൂലം ദുരിതം അനുഭവിക്കുന്ന പടിഞ്ഞാറൻ പ്രദേശത്ത് ഉള്ള ജനങ്ങൾക്കായി ദുരിതാശ്വാസ ക്യാമ്പുകളും സൗജന്യ ഭക്ഷ്യധാന്യ കിറ്റും അനുവദിക്കണമെന്നും ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു
.